ദിവ്യകാരുണ്യമേ ബലിവേദിയില്‍ | Divyakarunyame Balivedhiyil | kukslyrics

Song: 



Karaoke:


ദിവ്യകാരുണ്യമേ ബലിവേദിയില്‍ 
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ (ദിവ്യകാരുണ്യമേ.. )  
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ 
നീ എന്നും മുറിക്കപ്പെടുന്നു  (ജീവന്‍ സമൃദ്ധമായ്...) 
സ്വയമേ ശൂന്യമാകുന്നു 
(ദിവ്യകാരുണ്യമേ.. )  


മേശയ്ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന 
സ്നേഹവിരുന്നാണു നീ  (മേശയ്ക്കു...) 
ഭിന്നതകള്‍ മറന്നൊന്നുചേരാന്‍ 
കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍ 
ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും 
പങ്കുവയ്പ്പനുഭവം നല്‍കിയാലും (ഐക്യത്തില്‍...) 
(ദിവ്യകാരുണ്യമേ...  )

അനുരഞ്ജനത്തിന്‍റെ വരദാനമേകുന്ന 
കൂദാശയര്‍പ്പണമല്ലോ (അനുരഞ്ജനത്തിന്‍റെ...) 
ശത്രുതകള്‍ അകന്നൊന്നു ചേരാന്‍ 
രമ്യതയില്‍ തഴച്ചീടാന്‍ 
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും 
ബലിദാന ചൈതന്യമേകിയാലും (സ്വര്‍ഗ്ഗത്തില്‍...) 
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ

ദിവ്യകാരുണ്യമേ ബലിവേദിയില്‍ 
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ (ദിവ്യകാരുണ്യമേ.. )  
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ 
നീ എന്നും മുറിക്കപ്പെടുന്നു  (ജീവന്‍ സമൃദ്ധമായ്...) 
സ്വയമേ ശൂന്യമാകുന്നു 
(ദിവ്യകാരുണ്യമേ.. )  

 Film 📽: Music 🎼 : Lyrics ✍ : Singer 🎤: Kester

Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee Jeevan Samridhamayi Undakkuvan Nee Ennum Murikkapedunnu Jeevan Samridhamayi Undakkuvan Nee Ennum Murikkapedunnu Swayame Shunyamakunnu Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee Meshaykku Chuttum Orumichukkuttunna Snehavirunnanu Nee Meshaykku Chuttum Orumichukkuttunna Snehavirunnanu Nee Bhinnathakal Marannonnucheran Kuttaymayil Valarnnedan Iykkathil Njangal Pularan Thunaykkum Panguveyyppanubhavam Nalkkiyalum Iykkathil Njangal Pularan Thunaykkum Panguveyyppanubhavam Nalkkiyalum Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee Anuranjanathinte Varadhanamekunna Kudhashayarppanamallo Anuranjanathinte Varadhanamekunna Kudhashayarppanamallo Shathruthakal Akannonnu Cheran Ramyathayil Thazhachidan Swargathil Njangal Vazhan Thunaykkum Balidhana Chaythanyamekiyalum Swargathil Njangal Vazhan Thunaykkum Balidhana Chaythanyamekiyalum Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee Jeevan Samridhamayi Undakkuvan Nee Ennum Murikkapedunnu Swayame Shunyamakkunnu Divyakarunyame Balivedhiyil Njangalkkayi Muriyum Appamanu Nee

Comments