Malayalam Christian Chain song | kukslyrics

കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ (കരുണ...)

പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)
--------------------------------------------------------------
കാനായിലെ , കൽഭരണി …പോൽ വക്കോളം നിറച്ചു ഞാനും … 2x 
ഈ പച്ച വെള്ളം , വാഴ്ത്തീടുമോ … മേൽത്തരം വീഞ്ഞാക്കുമോ …? 2x 
നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം 
കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ … ? 
തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞിടുമോ ? 
നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? 

ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … 
എന്നെ പൊതിഞ്ഞു പിടിക്കണമേ … തിന്മ കാണാതെ കാക്കണമേ 2x 
ഈശോ നിൻ ഹൃത്തിനുള്ളിൽ … ഈശോ നിൻ മേലങ്കിക്കുള്ളിൽ …. 2x 
ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും … 
ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും …
ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … 
--------------------------------------------------------------
{കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ്‌ ജന്മമേകി ഈശൻ}x2
{മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും}x2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ x2
യേശുവെൻ ജീവനേ

{കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌}x2
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ
                            കാനായിലെ 
--------------------------------------------------------------
ഒരു മുളംതണ്ടാം നിന്നെ ചേദിച്ചു ഒരുപാടു മുറിവുകളേകീ ഞാൻ
നോവുകൾ ഒടുവിൽ നാദങ്ങളാകാൻ നീയൊരു പുല്ലാംങ്കുഴലാകാൻ
ചേറിലും ചെന്താമരയില്ലെ ?
രാവുകൾക്കൊടുവിൽ പകലില്ലേ ? X2 

മിഴിനനയും നേരം കരളുരുകും കാലം
തളരരുതെ കുഞ്ഞേ പതറരുതെ
കരയാൻ മാത്രമോ ഈ ജന്മം എന്നു
ഇനിയും ചോദിച്ചു തകരരുതെ 

കാണുമോ എൻ്റെ ഹൃത്തടം
നുകരുമോ എൻ്റെ സ്നേഹവും x2
--------------------------------------------------------------
ആരാധിക്കുമ്പോൾ ലില്ലിപോലെ 
തളിരിട്ടു പൂവിട്ടു ഫലം ചൂടും നാം  2 
ഒലിവു പോലെ നാം പന്തലിക്കും 
ഇലെവ് പോലെ നാം വേര് പിടിക്കും  
ലെബനോൻറെ പരിമളം നമുക്ക് തരും  
പുതിയൊരു ജന്മം യേശു തരും  

കനലാളുന്ന നേരം കരൾ വാടുന്ന നേരം  
കനിവോടെത്തും മഞ്ഞുതുള്ളി ദൈവം 2 
ഈശോ ദിവ്യകാരുണ്യം ഈശോ ദിവ്യകാരുണ്യം  
നാമിതു വരെ തേടി അലഞ്ഞ കാരുണ്യം  
അവനെ ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം  
സ്തുതിയും സ്തോത്രവുമായി സന്നിധി പൂകീടാം 

--------------------------------------------------------------

ആവോ ദാമാനോ ആവോ ദാമാനോ
ആവോ ദാമാനോ ആവോ ദാമാനോ

പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ

(Ch)പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ

ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ

(Ch) ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ

ആവോ ദാമാനോ നാലാള് കൂടണല്ലോ
ആവോ ദാമാനോ നാടാകെ ചുറ്റണല്ലോ
ആവോ ദാമാനോ നാടാകെ കൂടിയിട്ട്..
ആവോ ദാമാനോ രാക്കുളി കൂടണല്ലോ

ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ

(Ch) ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ..

ആവോ ദാമാനോ പിണ്ടിയൊടിച്ചു വന്നേ
ആവോ ദാമാനോ പിണ്ടിയും കുത്തിയല്ലോ
ആവോ ദാമാനോ കൈത്തിരി കത്തുന്നല്ലോ
ആവോ ദാമാനോ ലോകത്തിൻ പൊൻ വിളക്കേ....

--------------------------------------------------------------

അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍ (2)
ദൈവശക്തി കുറഞ്ഞിട്ടില്ല ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തില്‍ ഈ കാലത്തില്‍ (2)
അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍

പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയില്‍ (2)

സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍ ഓഹോഹോ..
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ (4)

അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല അടയാളങ്ങള്‍ തോര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍

--------------------------------------------------------------

സൂര്യകാന്തം കൊണ്ടെന്നെ മെനഞ്ഞവനെ
ഇന്ത്രനീലം കൊണ്ടെന്നെ പൊതിഞ്ഞവനെ
വൈഡൂര്യം നെറ്റിയിൽ ചാർത്തുവോനെ
ഞാനങ്ങേ വാഴ്ത്തുന്നു വാഴ്ത്തി സ്തുതിക്കും 2

പുഷ്യരാഗം കൈവെള്ളയിൽ ചാർത്തുവോനെ
മരതകം മടിത്തട്ടിൽ പകരുവോനെ
ഞാനങ്ങയെ വാഴ്ത്തുന്നു
വാഴ്ത്തി സ്തുതിക്കും
പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും 2

--------------------------------------------------------------

പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന്
ദൈവം ചെയ്യാൻ പോകുന്നു
കേട്ടാൽ ആരും സമ്മതിക്കാത്ത പ്രവൃത്തിയൊന്ന്
നാഥൻ ചെയ്യാൻ പോകുന്നു - 2

അതിശയമെന്നു ജനം പറയും
വിധത്തിൽ യേശു ഒരു പ്രവർത്തി ചെയ്യും
ദൈവത്തിൻ്റെ മഹത്വ നിഴൽ വിരിക്കും
ദൈവത്തിൻ്റെ കരത്തിൽ നീ വസിക്കും - 2

പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന്
ദൈവം ചെയ്യാൻ പോകുന്നു
കേട്ടാൽ ആരും സമ്മതിക്കാത്ത പ്രവൃത്തിയൊന്ന്
നാഥൻ ചെയ്യാൻ പോകുന്നു - 2

--------------------------------------------------------------
രക്തക്കോട്ട തിരു രക്തക്കോട്ട
രക്തക്കോട്ട എനിക്കു ചുറ്റും
പടുത്തുയർത്തണമേ
ശക്തന്മാരാം ദൂതന്മാരെ
എനിക്കു ചുറ്റും കാവലിനായി
നൽകിടണമേ 2
രക്തം രക്തം യേശുവിൻ രക്തം
മോചനമേകും യേശുവിൻ രക്തം 2

കെട്ടുകൾ പൊട്ടട്ടെ എന്റെ കെട്ടുകൾ പൊട്ടട്ടെ 2
കൈകൊട്ടി പാടട്ടെ ഞാൻ ദൈവിക ഗീതങ്ങൾ2

രക്തക്കോട്ട തിരു രക്തക്കോട്ട
രക്തക്കോട്ട എനിക്കു ചുറ്റും
പടുത്തുയർത്തണമേ
ശക്തന്മാരാം ദൂതന്മാരെ
എനിക്കു ചുറ്റും കാവലിനായി
നൽകിടണമേ 2
രക്തം രക്തം യേശുവിൻ രക്തം
മോചനമേകും യേശുവിൻ രക്തം 2
--------------------------------------------------------------

വെയിലുണക്കിയ മുൾപ്പടർപ്പിൽ
തീപ്പിടിച്ചതു പോലെ തീയഭിഷേകം
ഓ തീയഭിഷേകം

നീറി നിന്ന എന്റെ ചങ്കിൽ
റൂഹ തരുന്നല്ലോ
തീയഭിഷേകം
ഓ തീയഭിഷേകം2

തീ തീ തീയഭിഷേകം
തീ തീ തീയഭിഷേകം
തീ തീ തീയഭിഷേകം
എന്തൊരാനന്ദം   2

തീയണയ്ക്കുന്ന വെള്ളത്തിലും
തീ ജ്വലിക്കുന്നു എണ്ണ പോലെ 2

എന്റെ മനസ്സിന്റെ സങ്കടത്തിൽ
എന്റെ മനസ്സിന്റെ നൊമ്പരത്തിൽ
തീകൊളുത്തി നീ വന്നിടുമ്പോൾ എന്തൊരാനന്ദം2

തീയഭിഷേകം തീയഭിഷേകം
തീയഭിഷേകം
ഹല്ലേലുയ തീയഭിഷേകം2

--------------------------------------------------------------
യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
ഇടിയിൽ നിന്നും മിന്നലിൽ നിന്നും ഭീകരമാം കാറ്റിൽ നിന്നുംx2
പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക
പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക 

യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
ക്ഷാമം ദുരിതം ഇവയിൽ നിന്നും പകരം വ്യാധികളിൽ നിന്നും x2
അപകട മരണം തന്നിൽ നിന്നും ഞങ്ങളെയെന്നും രക്ഷിക്ക
അപകട മരണം തന്നിൽ നിന്നും ഞങ്ങളെയെന്നും രക്ഷിക്ക

യൂദന്മാരുടെ രാജാവായ നസ്രായനാം ഈശോയെ
കടലിൽ കരയിൽ വാനിൽ ഭൂവിൽ നിന്നുടെ നാമം പുലരട്ടെ x2
ഉന്നത വിളവും സര്വൈശ്വര്യവും നാളിൽ നാളിൽ വളരട്ടെ

ഉന്നത വിളവും സര്വൈശ്വര്യവും നാളിൽ നാളിൽ വളരട്ടെ

Comments