Manavattiyakunna Thirusabhaye | മണവാട്ടിയാകുന്ന തിരുസഭയെ | kukslyrics

Song: 



 Karaoke:


മണവാട്ടിയാകുന്ന തിരുസഭയെ 
മഹിമാമുടിയണിയിക്കും മിശിഹായേ 
മഹിതമാം വസ്ത്രം ഈ ദാസന്/ ദാസിയ്ക്ക്/ ദാസർക്ക് നൽകും x2
ബലിയിൽ അണിചേരുന്നു 
ഇവരും ബലിയിൽ അണിചേരുന്നു. 
(മണവാട്ടിയാകുന്ന...)

വിശുദ്ധമാം വസ്ത്രമണിഞ്ഞിവരും 
ബലിവേദിതന്നിൽ അണിചേരുമ്പോൾ (വിശുദ്ധമാം...)
സവിശേഷവസ്ത്രമീ ദാസന്/ ദാസിയ്ക്ക്/ ദാസർക്ക് നൽകി 
സുവിശേഷമാക്കീടണേ നാഥാ സുവിശേഷമാക്കീടണേ (സവിശേഷവസ്ത്രമീ...)

        കുഞ്ഞാടിൻ രക്തത്തിൽ 
        വസ്ത്രം കഴുകുന്നവരുടെ 
        നിരയിൽ ഇവനെയും/ ഇവളെയും/ ഇവരെയും നീ ചേർക്കണമേ ... 
        (മണവാട്ടിയാകുന്ന...)

ആരെനിക്കായി പോകുമെന്നുള്ള 
ചോദ്യത്തിനുത്തരമായി (ആരെനിക്കായി...)
ആത്മശരീരങ്ങൾ ബലിയിടും ദാസനെ/ ദാസിയെ/ ദാസരെ
ബലിയിൽ സമർപ്പിക്കുന്നു (ആത്മശരീരങ്ങൾ...)
(മണവാട്ടിയാകുന്ന...)
(കുഞ്ഞാടിൻ...) x3

♪ Song : MANAVATTIYAKUNNA THIRUSABHAYE (Kunjadin Rakthathil)
♪ Lyrics, Music & Concept : FR. SHAJI THUMPECHIRAYIL ♪ Orchestration & Singer : SCARIA JACOB

Comments