Song:
Karaoke:
3/4 T 116 C Scale 1 kattai
അമ്മെ നിന്നരുകിൽ ഞാനിരിക്കട്ടെ,
ഉറങ്ങീടട്ടെ നിൻ മടിയിൽ (2)
നിൻ ചൂടെനിക്കിന്നു കുളിർമ
നിൻ നിശ്വാസമാണെൻറെ ജീവൻ.(2)
(അമ്മെ നിന്നരുകിൽ)
ഉണ്ണിയെ പാലിച്ച കൈകളാൽ
നിൻ തലോടൽ കൊതിക്കുന്നു ഞാൻ(2)
ആപൊൻകരങ്ങളിലല്ലൊ അമ്മെ എൻ
അനുഗ്രഹത്തിൻ റോസാപ്പൂക്കൾ (2)
(അമ്മെ നിൻ അരികിൽ)
നിന്നെ പാദം പുൽകി ഞാൻ തേങ്ങീടുമ്പോൾ
തിരു കാപ്പയാൽ തുടയ്ക്കേണമെൻ മിഴി (2)
നിൻ ജപമാലയിൽ കോർക്കുമെൻ വേദനകൾ
താതൻതൻ കൈകളിൽ നൽകൂ (2)
(അമ്മെ നിന്നരുകിൽ)
നിൻ ആത്മീയ ജ്ഞാനവരത്താലെൻ ജീവിതം
സുരക്ഷിതമാക്കണെ അമ്മെ (2)
നിൻ വിമലഹൃദയത്തിൽ
ചേർത്തു നീ എന്നെയും
ഈശോക്കു സ്വന്തമായ് മാററൂ.(2).
(അമ്മെ നിന്നരുകിൽ).
Film 📽: Amme nin arikil
Music 🎼 : Fr Mathews Payyappilly
Lyrics ✍ : Maya Jacob
Singer 🎤: Chitra Arun
Comments
Post a Comment