Song:
Karaoke:
ഒരു തിരിയായ് എരിയാം ഞാനും
ഈ ബലിയിൽ നിൻ തിരു സവിധേ
ഒരു മലരായ് വിരിയാം ഞാനും
തവ പാദേ എന്നും പുണരാൻ
ഒരു നവ ഗാനം പാടാം ഒരു മനമോടണിചേരാം
കനിയൂ സ്നേഹനാഥാ
അണയൂ ഈ ബലിയിൽ
Chorus: അണയാം ഒന്നുചേരാം
കർത്താവിൻ തിരു ബലിയിൽ
അനുരഞ്ജിതരായ് തീരാം
ബലിയർപ്പകരായ് മാറാം (2)
ആ....ആ... ആ..
കാൽവരി ബലിയതിൻ ഓർമ്മകളിൽ
നോവുകളുണരും നേരം
രക്തം ചിന്തിയ നാഥനെ ഓർക്കാം
അനുദിനമേകാം സ്നേഹബലി
ഒരു നവ ഗാനം പാടാം ഒരു മനമോടണിചേരാം
കനിയൂ സ്നേഹനാഥാ
അണയൂ ഈ ബലിയിൽ
Chorus: അണയാം ഒന്നുചേരാം
കർത്താവിൻ തിരു ബലിയിൽ
അനുരഞ്ജിതരായ് തീരാം
ബലിയർപ്പകരായ് മാറാം (2)
Film 📽:
Music 🎼 :
Lyrics ✍ :
Singer 🎤:
Comments
Post a Comment