പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന് | Paranjal Arum | kukslyrics

Song: 



Karaoke: 

പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവൃത്തിയൊന്ന്
ദൈവം ചെയ്യാൻ പോകുന്നു
കേട്ടാൽ ആരും സമ്മതിക്കാത്ത പ്രവൃത്തിയൊന്ന്
നാഥൻ ചെയ്യാൻ പോകുന്നു - 2

അതിശയമെന്നു ജനം പറയും
വിധത്തിൽ യേശു ഒരു പ്രവർത്തി ചെയ്യും
ദൈവത്തിൻ്റെ മഹത്വ നിഴൽ വിരിക്കും
ദൈവത്തിൻ്റെ കരത്തിൽ നീ വസിക്കും - 2
(പറഞ്ഞാൽ ആരും....)

മാറിപോകാത്ത ഒരു വലിയ കല്ല്
നിൻ്റെ മാറത്തിരുപ്പുണ്ട് ദൈവ പൈതലേ
ദൈവത്തിൻ്റെ വചനം വന്നു ചേരുമ്പോൾ
കല്ല് മാറി കരളിൽ കൃപ നിറയും - 2
(പറഞ്ഞാൽ ആരും....)

ചെരിഞ്ഞിരിക്കും മതില്ലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാൽ
നിന്ദനം കേട്ടിടത്തു നിന്നെ ഉയർത്തി
ഉന്നതനാം യേശു ഒരു പ്രവർത്തി ചെയ്യും
(പറഞ്ഞാൽ ആരും....)

 Film 📽: Music 🎼 : Lyrics ✍ : Singer 🎤:

Comments