വെണ്മണിഗോതമ്പിൻ|Kester| Dellish Vamattam|Sherin Jos|Scaria Jacob|venmani gothambin| communion song | kukslyrics
Music & Lyrics: Dellish Vamattam
Male Vox: Kester
Female Vox: Dr. Sherin Jos
വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ്
എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ
അൾത്താര തന്നിലെ മെഴുതിരി വെട്ടത്തിൽ പ്രഭയോടെ തെളിയുന്ന വിൺ ദീപമേ
അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ
വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ് എൻ നാവിൽ അലിയുന്നപൊൻ സ്നേഹമേ
കനിവെഴും നാഥനെൻ കാരതാരിൽ വന്നപ്പോൾ
കൊതിയോടെ ഞാൻ നോക്കി നിന്നു
നിറയുമെൻ മിഴികളിൽ ചുടു ചുംബനം നൽകി തിരുനാഥനെന്നെ പൊതിഞ്ഞു
നിറവായ്, കനിവായ് ഉറവായി വാഴാൻ
കാരതാരിൽ അണയുന്ന കാരുണ്യമേ
അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ
വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ് എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ
ഹൃദയമാം കോവിലിൽ മധുരമാം സ്പന്ദനം കേട്ടു ഞാൻ ഏറെ ഇരുന്നു
ഉള്ളിന്റെ ഉള്ളിൽ സാന്ത്വന സ്നേഹമായ്
തിരുനാഥനെന്നിൽ നിറഞ്ഞു
ഉണർവായ് ഉയിരായ് ഉള്ളിൽ വാഴാൻ എൻ നാവിൽ അണയും മൃദു സ്നേഹമേ
അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ
വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ് എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ
അൾത്താര തന്നിലെ മെഴുതിരി വെട്ടത്തിൽ പ്രഭയോടെ തെളിയുന്ന വിൺ ദീപമേ
അലിവായ് എന്നിൽ വരുമോ
കരുണാർദ്ര സ്നേഹം തരുമോ
നിറവായ് എന്നിൽ വരുമോ
കനിവൂറും സ്നേഹം തരുമോ
വെണ്മണി ഗോതമ്പിൻ തൂവെള്ള അപ്പമായ് എൻ നാവിൽ അലിയുന്ന പൊൻ സ്നേഹമേ...
Song:
Karaoke:
Comments
Post a Comment