അകലെ ഓണം പുലരുമ്പോൾ | Akale onam pularumbol Onam song| kukslyrics




അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ അരിയ കിനാവേ കൊതിയാകുന്നോ ചിറകു തരാമോ പോയി മടങ്ങാൻ ഒന്നെ൯ കുഞ്ഞിൻ പൂക്കളം കാണാൻ പൂവിളിയോടേ പുലരി തെളിഞ്ഞാൽ പൂഞ്ചിറകോടേ പാറുകയാമെൻ ഓമൽ കുരുന്നിൻ കുസൃതിയിലെങ്ങോ ബാഷ്പകണങ്ങൾ വീണു നനഞ്ഞാൽ ആരുണ്ടവിടെ ചുംബനമേകാൻ ആരുണ്ടവിടെ ചുംബനമേകാൻ മിഴിനീർ കണികൾ മായ്ച്ചു തലോടാൻ അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ നീല നിലാവിൻ കോടിയണിഞ്ഞും കാതരമോഹം പൂവായ് കോർത്തും കാമുകസംഘം ലഹരി നിറയ്ക്കും ഭൂമിയൊരുങ്ങും വേളയിലെന്നെ തേടുകയാവാം പ്രാണേശ്വരിയാൾ തേടുകയാവാം പ്രാണേശ്വരിയാൾ മിഴിയിൽ വിങ്ങും നീർമണിയാേടേ അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ അരിയ കിനാവേ കൊതിയാകുന്നോ ചിറകു തരാമോ പോയി മടങ്ങാൻ ഒന്നെ൯ കുഞ്ഞിനു പൂക്കളം കാണാൻ അകലെ ഓണം പുലരുമ്പോൾ ആവണി പൂവും വിരിയുമ്പോൾ


ആൽബം:- ആവണി പൊൻ പുലരി .......{1997} ഗാനരചന:-ആർ കെ ദാസ് സംഗീതം:-ബേണി ഇഗ്നേഷ്യസ് ആലാപനം:-കെ ജെ യേശുദാസ്

Comments