അൾത്താരയിലേക്ക് അഗ്നി ഇറങ്ങുകയായ്
ആത്മാഭിഷേക വേള ഇതാ വരവായ്
അവർണനീയ ദാനം കൈക്കൊള്ളാൻ
അനുരഞ്ജിതരാകാം അജഗണമേ വരുവിൻ (2)
ഓർമയ്ക്കായി ചെയ്തീടാം
അർപ്പിക്കാം ഈ കുർബാന
കാൽവരി മലയിലെ കുരിശിലെ ബലിയെ
പുനരർപ്പിക്കും നിമിഷമിതാ
രക്ഷാകരമാം സമയമിതാ
ആ .. ആ .. ആ .. ആ ..
പെസഹാ രഹസ്യങ്ങൾ
പരികർമം ചെയ്യും
പരിപാവനാമം ബലിയിൽ
പങ്കില ജീവിതം അർപ്പിക്കാം (2)
സുഖവും ദുഖവും
ഉള്ളും ഉള്ളതും (2)
സാധരമേകീടാം സ്തുതികൾ പാടീടാം
ഓർമയ്ക്കായി ചെയ്തീടാം
ആ .. ആ .. ആ .. ആ ..
കരുണാമയനാം ദൈവം
കാരുണ്യം തൂകും
കാൽവരി യാഗത്തിൽ
ആത്മ വിശുദ്ധിയിൽ അണിചേരാം (2)
കൃപയും കരുണയും
ഒഴുകീടും തിരു ബലിയിതാ (2)
ഈ ബലി അർപ്പിക്കാം നവ ജനമായി തീരാം
അൾത്താരയിലേക്ക് അഗ്നി ഇറങ്ങുകയായ്
ആത്മാഭിഷേക വേള ഇതാ വരവായ്
അവർണനീയ ദാനം കൈക്കൊള്ളാൻ
അനുരഞ്ജിതരാകാം അജഗണമേ വരുവിൻ (2)
ഓർമയ്ക്കായി ചെയ്തീടാം
അർപ്പിക്കാം ഈ കുർബാന
കാൽവരി മലയിലെ കുരിശിലെ ബലിയെ
പുനരർപ്പിക്കും നിമിഷമിതാ
രക്ഷാകരമാം സമയമിതാ
Comments
Post a Comment