Skip to main content
അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ | Ambilikkala Choodum | kukslyrics
അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ? പ്രണവമുഖരിതമാമീ പ്രകൃതിയില്‍ പ്രണയമധുനൈവേദ്യവുമായ് വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ തിരുമിഴി തഴുകുകില്ലേ...
ആദിവിഭാതശ്രീപോലെ മുന്നിലാരോ ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം പൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്‍ന്നു മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍ ഹൃദയരാഗം അരുവി പാടി കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ ...
കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ ശൈലകന്യയകതാര്‍ കവര്‍ന്നു ഹരഫാലനേത്രമുടനുഴറിയുണരവേ പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു- ഭസ്മമായി രതിഹൃദയമുരുകവേ ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ ധൂളീപടലമുയരവേ...
Film 📽: Raajashilpi
Music 🎼 :Raveendran
Lyrics ✍ : ONV Kurup
Singer 🎤:KS Chithra
Comments
Post a Comment