അപ്പത്തിൻ രൂപമായ് അലിയും ഓരോസ്തിയായി
അടിയങ്ങൾ മുൻപിൽ അണയുവോനെ
പാപികൾ ഞങ്ങൾ പരിശുദ്ധൻ മുൻപിൽ
ആരാധനക്കായ് അണിചേർന്നു നിൽപ്പു
കോറസ്
ദൈവത്തിൽ സ്നേഹമേ ദിവ്യകാരുണ്യമേ
നിന്നെ പുകഴ്‌ത്തീടുന്നു
സ്നേഹത്തിൻ നിറവേ സ്വർഗ്ഗീയ അപ്പമേ
സ്തോത്രങ്ങളേകീടുന്നു
ആരാധന .... ആരാധന...
ആത്മാവിൻ നിറവിലിന്ന് ആരാധന
മതിവരുവോളം നിന്നെ പുകഴ്‌ത്താൻ
മർത്യായുസ്സിൻ മാത്രകൾ പോരാ
സാദ്ധ്യമാകുന്നോളം സ്തുതി പാടുവാൻ
ആരാധനക്കായ് നിൻ മുൻപിലെത്തി
അന്ത്യം വരെയും കൂടെ നടന്ന്
മർത്യായുസ്സിൻ മാലുകളകറ്റി
ലോകാന്ത്യത്തോളവും കൂടെയാകുവാൻ
കുർബാനയായ് നീ കണ്മുൻപിലെത്തി
♪ Singers : Kester
♪ Music : Nelson Peter
♪ Lyrics : Michas Koottumkal
♪ Mixed By : Sundar At Film City
♪ Producer : Jino Kunnumpurath & Fr. Michael Koottumkal
♪ Banner : Zion Classics
Comments
Post a Comment