അത്തപ്പൂവേ ചിത്തിരപ്പൂവേ | Athapoove Chithira Poove | kukslyrics





അത്തപ്പൂവേ ചിത്തിരപ്പൂവേ ഇത്രനാളിത്രനാളെങ്ങു പോയി പുരളി മല കോവിലിൽ പൂജ ചെയ്യാൻ പോയോ വയനാടൻ കാവുകളിൽ കളമെഴുതാൻ പോയോ അത്തപ്പൂവേ ചിത്തിരപ്പൂവേ....... ഒത്തിരി ഒത്തിരി ദൂരെ ചിറ്റുമലയുടെ ചാരെ കൊയ്ത്തും മെതിയും നടക്കുന്ന കാലത്തു പുത്തരി ഉണ്ണാൻ പോയി തെന്മലത്താണ് മേലെ തേൻകുടിക്കാൻ പോയി പീലിനീർത്തും മയിലുമൊത്തു കേളിയാടാൻ പോയി അത്തപ്പൂവേ ചിത്തിരപ്പൂവേ....... മുറ്റത്തെ മുക്കുറ്റി പൂവേ itharanaalangu പോയി നാടുകാണിച്ചുരം കേറികടന്നു നീ നാട് കാണാൻ പോയോ നീലഗിരിമേലെ പാലപൂത്ത കാലം ചോട് വച്ച് ചോട് വച്ച് ചാടി ആടാൻ പോയോ അത്തപ്പൂവേ ചിത്തിരപ്പൂവേ.......


Album : Aavani Poochendu (1989)
Lyrics : P Bhaskaran Music : Raveendra Jain Singer : Dr.K S Chithra


Comments