മറിയമേ നിന്റെ ചിത്രത്തിൽ നിന്നാ | mariyame ninte chithrathil | kukslyrics



മറിയമേ നിന്റെ ചിത്രത്തിൽ നിന്നാ

നേത്രങ്ങൾ കൊണ്ടു നോക്കുക 

നിൻ പാദേ  ഇതാ നിൻ മക്കൾ വന്നു 

നിൽക്കുന്നു അമ്മെ കാണുക 


മാധുര്യം ഏറും നിൻ നേത്രങ്ങൾ  

ശോകപൂർണങ്ങൾ ആണല്ലോ 

 നിന്റെ തിരു നേത്രങ്ങൾ കൊണ്ടു 

നോക്കുക മക്കൾ ഞങ്ങളെ 


അഴലേറുന്നൊരീ ഊഴിയിൽ ഞങ്ങൾ 

ഇടറി വീഴാതെ നീങ്ങിടാ 

അമ്മെ നിൻ തിരു കൈകളിൽ എന്നും 

ഞങ്ങളെ കാത്തു കൊള്ളണേ

Comments