മറിയമേ നിന്റെ നിത്യ സഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോർത്തു നീ ഞങ്ങൾതൻ
പ്രാർത്ഥന ഒക്കെയും കേൾക്കണമേ
ഭാഗ്യവിഹീനരെ നിത്യവും കാത്തിടാൻ
കേൾപ്പെഴും താങ്ങായി നിന്നെ
നിൻ പുത്രൻ ഏൽപ്പിച്ചു ഭാരമത്തേറ്റ നീ
ഞങ്ങളെ കാത്തിടണേ
നിത്യ സഹായം നീ എന്നുള്ള ബോധമീ
ഞങ്ങളിലാഴമായി
വളരുവാൻ നല്ലൊരു വരമിന്നു നൽകണേ
നിൻ മക്കൾ കേഴുന്നിതാ
Comments
Post a Comment