താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരന്‍ - നിന്റെ വിരുന്നുകാരന്‍
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി
തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ - നിന്റെ വിരുന്നുകാരന്‍
ഭാവന യമുനതന്‍ തീരത്തു നീ തീര്‍ത്ത
കോവിലിന്‍ നട തുറന്നതാര്‍ക്കു വേണ്ടി
സങ്കല്‍പ്പ മണിവീണാ സംഗീതം
നീയിന്ന് സാധകം ചെയ്‌തിടുന്നതാര്‍ക്കു വേണ്ടി
തളിരിട്ട കിനാക്കള്‍തന്‍
താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരന്‍ - നിന്റെ വിരുന്നുകാരന്‍
Film 📽: മൂടുപടം
Music 🎼 : എം എസ് ബാബുരാജ്
Lyrics ✍ : പി ഭാസ്‌കരൻ
Singer 🎤: എസ് ജാനകി
Comments
Post a Comment