Song:
Karaoke:
Film 📽:
Music 🎼 : Mani kandan
Lyrics ✍ :
Singer 🎤: Sherin Jos
വിഷുപ്പക്ഷിപ്പാട്ട് (ഗാനം)
---------------------------
വിത്തും കൈക്കോട്ടും കേട്ടോ മാളോരേ
ചക്കക്കുപ്പുണ്ടോ
ചൊല്ലൂ മാളോരേ
കുഞ്ഞിളംവെയിൽ ചുരത്തീ
പൊന്നുരുക്കീ കണിക്കൊന്ന (2)
പിഞ്ചിളം കൈകൾ നീണ്ടു
മാമ്പഴങ്ങൾ പെറുക്കുമ്പോൾ (2)
മാങ്കൊമ്പിൽ ഇരുന്നൊരു
വിഷുപ്പക്ഷി നീട്ടിപ്പാടീ (2)
(കുഞ്ഞിളം)
ഓട്ടുരുളിയിലോർമ്മകളുടെ
കണിയൊരുക്കി നീട്ടി
നാട്ടുവെയിൽ ചേലചുറ്റി
കർണ്ണികാരപ്പൂവ് (2 )
നാടൻ പാട്ടും കൊട്ടും കുരലും
ആട്ടോം കുത്തുമരങ്ങും (2)
(കുഞ്ഞിളം )
വീട്ടു തൊടിയിലൂയലാടി
ഓടി വരും ഘോഷം
കാത്തുവെച്ചു കണിയൊരുക്കി
വിളവെടുപ്പിൻ മേളം (2)
മേടക്കാറ്റിൻ തോറ്റം പാട്ടാൽ
വീണ്ടും വിഷുക്കൈനീട്ടം (2)
(കുഞ്ഞിളം )
Comments
Post a Comment